കോതമംഗലം ഗവ: എൽ.പി. സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

കൊയിലാണ്ടി: കോതമംഗലം ഗവ. എൽ.പി. സ്കൂളിൽ സർക്കാർ സ്ഥാപനങ്ങളിലെ പ്രോജക്ട് അധിഷ്ടിത പച്ചക്കറി വിത്ത് നടീൽ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ പ്രോജക്ടാണ് കോതമംഗലം സ്കൂളിൽ നടപ്പിലാക്കുന്നത്. മഴ മറ, തുള്ളി നന സംവിധാനം, 200 ഗ്രോ ബാഗ് ഉൾപ്പെടെ 99900 രൂപയുടെ പദ്ധതിയാണ് ആരംഭിച്ചത്. വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ചടങ്ങിൽ അധ്യക്ഷതവഹിച്ചു.

കൃഷി വികസന അസി. ഡയറക്ടർ ദിലീപ് കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂസഫ് (ബിപിസി), അനിൽ കുമാർ (പി.ടി.എ. പ്രസിഡണ്ട്), പി.എം. ബിജു (എസ്.എം.സി. ചെയർമാൻ), ഹരീഷ് എൻ.കെ. എസ്.എസ്.ജി ചെയർമാൻ, എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ കെ. രവി സ്വാഗതവും, കൃഷി ഓഫീസർ വിദ്യാ ബാബു നന്ദിയും പറഞ്ഞു.


