സാമ്പത്തിക സാക്ഷരത ക്യാമ്പയിൻ സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭയുടെയും കേരള ബാങ്ക് കൊയിലാണ്ടി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക് സാമ്പത്തിക സാക്ഷരത ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി മറ്റു സാമ്പത്തിക സാധ്യതകൾ പരമാവധി ഉപയോഗിച്ച് കുടുംബശ്രീകൾ തനത് സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് സാമ്പത്തിക സാക്ഷരതാ ക്യാമ്പയിൻ സംഘടിപ്പിച്ചത്. കൊയിലാണ്ടി ഇഎംഎസ് ടൗൺ ഹാളിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപാട്ട് അധ്യക്ഷതവഹിച്ചു.

കോവിഡാനന്തര കാലത്തെ സാമ്പത്തിക മേഖലയിലുള്ള മരവിപ്പിനെ മുറിച്ചു കിടക്കാനും ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പരമാവധി ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുക എന്ന സർക്കാരിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാനും ഇതുവഴി സാധിക്കും. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഐ കെ വിജയൻ പദ്ധതി വിശദീകരണം നടത്തി. പ്രീത, ഹരിത എന്നിവർ കുടുംബശ്രീ മെമ്പർമാർക്ക് ക്ലാസെടുത്തു.


കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, ഏരിയ മാനേജർ പി കെ സുരേഷ്, കേരള ബാങ്ക് കൊയിലാണ്ടി ശാഖാ മാനേജർ സന്തോഷ് ടി സി. ഡി.എസ്. ചെയർപേഴ്സൺ വിപിന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ നന്ദിയും പറഞ്ഞു.


