കൊയിലാണ്ടിയിൽ തൈറോയ്ഡ് സ്പെഷ്യൽ ക്ലിനിക്ക് ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയിൽ തൈറോയിഡ് സ്പെഷ്യൽ ക്ലിനിക്ക് ആരംഭിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി.സുധ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, കെ.എ. ഇന്ദിര, ഡി.എം.ഒ ഡോ: കവിത പുരുഷോത്തമൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.എ. ആനി, ഡോ: അനീന പി. ത്യാഗരാജൻ, കെ. പത്മനാഭൻ, സി. രാമകൃഷ്ണൻ, ഡോ.മുഹമ്മദ് ലബീബ് എന്നിവർ സംസാരിച്ചു.

