KOYILANDY DIARY.COM

The Perfect News Portal

തലകൊയ്യും സൈൻ ബോർഡ് എടുത്ത് മാറ്റി

കൊയിലാണ്ടി: തലകൊയ്യും സൈൻ ബോർഡ് എടുത്ത് മാറ്റി. കൊയിലാണ്ടി ബോയസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗം ദേശീയപാതയോഗത്ത് നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഇന്റർലോക്ക് പതിച്ച ഫുട് പാത്തിലെ സൈൻ ബോർഡ് അധികൃതർ എടുത്ത് മാറ്റി. രണ്ട് സൈൻ ബോർഡുകളാണ് ഉയരക്കുറവ് കാരണം ജനങ്ങളുടെ തല തല്ലിപ്പൊട്ടിക്കുന്ന നിലയിൽ സ്ഥാപിച്ചത്. സൈൻ ബോർഡ് വാർത്ത കഴിഞ്ഞ ദിവസം കൊയിലാണ്ടിഡയറി റിപ്പോർട്ട് ചെയ്തിരുന്നു.

എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പിടിപ്പുകേടാണ് ഫുട് പാത്തിന് മധ്യ ഭാഗത്തായി ആളുകളുടെ തല്ല തകർക്കുന്ന രീതിയിൽ സൈൻ ബോർഡ് സ്ഥാപിച്ചത്. ഒരു പന്തലായനി സ്വദേശിയുടെ തലപൊട്ടി ചോരയൊലിപ്പിച്ച സംഭവം കൊയലാണ്ടി ഡയറി റിപ്പോർട്ട് ചെയ്തത് വലിയ ചർച്ചയായിരുന്നു. തുടർന്നാണ് അധികൃതരെത്തി രണ്ട് ബോർഡുകളും അഴിച്ച് മാറ്റിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *