പോലീസ് പെട്രോളിംഗിനിടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
കൊയിലാണ്ടി: പോലീസ് പെട്രോളിംഗിനിടെ കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപും സംഘവും പെട്രോളിംഗ് നടത്തവെയാണ് 110 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തത്. കൊയിലാണ്ടി അരങ്ങാടത്ത് ഗോപി നിവാസ് സുനിൽ (30) കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടപ്പോൾ പരുങ്ങികളിച്ച ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘത്തിൽ സോജൻ, ബിനീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻണ്ട് ചെയ്തു.

