KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം മഹാവിഷ്ണു ക്ഷേത്ര മഹാത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാത്രി തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാട് കൊടിയേറ്റത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. ജനുവരി 23 ഞായറാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

  • ജനുവരി 17 ന് വൈകീട്ട് കലാമണ്ഡലം നന്ദകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ഹരിനന്ദ് മാരാരുടെ തായമ്പക,
  • 18 ന് പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്,
  • 19 ന് കലാമണ്ഡലം അരുൺ കൃഷ്ണമാരാരുടെ തായമ്പക,
  • 20 ന് ചാക്യാർകൂത്ത്, സദനം സുരേഷ് മാരാർ, അശ്വിൻ മാരാർ എന്നിവരുടെ ഇരട്ട തായമ്പക,
  • 21 ന് ഉത്സവബലി, മുചുകുന്ന് പത്മനാഭൻ്റെ ഓട്ടംതുള്ളൽ, ഗ്രാമ പ്രദക്ഷിണം,
  • 22 ന് , പ്രഭാകരൻ പുന്നശേരിയുടെ ഓട്ടംതുള്ളൽ, പള്ളിവേട്ട, പാണ്ടിമേളം, വെടിക്കെട്ട് എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *