KOYILANDY DIARY.COM

The Perfect News Portal

അനധികൃത കരിങ്കൽ ക്വാറിക്കെതിരെ നടപടി. വാഹനങ്ങൾ പിടികൂടി

കൊയിലാണ്ടി: താലൂക്കിൽ ചെമ്പനോട വില്ലേജിൽ ആലമ്പാറ റോഡിൽ മാറി അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന കരിങ്കൽ ക്വാറി കൊയിലാണ്ടി തഹസിൽദാർ സി. പി. മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടികൂടി. യാതൊരു വിധ രേഖകളും ഇല്ലാതെ പ്രവർത്തിച്ചു വന്ന ക്വാറിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ചെമ്പനോട വില്ലേജ് ഓഫീസർക്ക് തഹസിൽദാർ നിർദേശം നൽകി. പ്രസ്തുത സ്ഥലത്ത് ഖനനത്തിന് ഉപയോഗിച്ച ഹിറ്റാച്ചി, 3 ടിപ്പർ ലോറികൾ എന്നിവ കസ്റ്റഡിയിൽ എടുത്തു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജിയോളജി വകുപ്പിന് തുടർ നടപടികൾക്കായി നിർദ്ദേശം നൽകുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് ഓഫീസ് ജീവനക്കാരായ ടി. ഷിജു, ജോഷി ജോസ്, സി.പി. ലിതേഷ്, ശരത് രാജ് എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *