കൊയിലാണ്ടിയിൽ ബസ്സിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ബസ്സിടിച്ച് കാൽനട യാത്രക്കാരനായ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. നന്തിലത്ത് ജി മാർട്ടിന് മുൻവശത്തായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്സ് തട്ടിയാണ് അപകടം ഉണ്ടായതെന്നറിയുന്നു. കൊല്ലം കുന്ന്യോറമലയിൽ ശിവദാസൻ്റെ മകൻ ശരത്ത് കെ.കെ. (35) ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് കൃഷി ഭവനിലെ ജീവനക്കാരനാണ്. ഗുരുതരമായ പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയും ഉടൻതന്നെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

