കൊയിലാണ്ടിയിൽ ഹിന്ദു സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: എസ്.ഡി.പി.യുടെയും, പോപ്പുലർ ഫ്രണ്ടിനെതിരെയും മതഭീകരതക്കെതിരെയും, ആർ.എസ്, എസ്. ബി.ജെ.പി. പ്രവർത്തകരുടെ വിവരങ്ങൾ വ്യക്തിപരമായി ശേഖരിക്കുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച്. കൊയിലാണ്ടിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

പഴയ ആർ.ടി.ഒ. ഓഫീസിനു സമീപത്തു നിന്നും ആരംഭിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപം സമാപിച്ചു. അഡ്വ.എൻ. അജീഷ് സംസാരിച്ചു. പി.ടി. ശ്രീലേഷ്, എസ്.ആർ. ജയ് കിഷ്, വായനാരി വിനോദ്, വി.കെ. ജയൻ, അഡ്വ.വി. സത്യൻ, എ.വി. ഗോപിനാഥ്, ശശി കമ്മേട്ടേരി, ഉണ്ണിക്കൃഷ്ണൻ മുത്താമ്പി, കെ.വി. സുരേഷ്, മുരളീധർ ഗോപാൽ, വി.കെ. മുകുന്ദൻ, എന്നിവർ നേതൃത്വം നൽകി. വൻ പോലീസ് സന്നാഹം നഗരത്തിൽ നിലയുറപ്പിച്ചിരുന്നു.


