KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ മറ്റൊരു കൈയ്യേറ്റംകൂടി

കൈയ്യേറ്റം ആർക്ക് വേണ്ടി.. ? കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ മറ്റൊരു കൈയ്യേറ്റംകൂടി. ഇന്ന് കാലത്താണ് ഒരുസംഘം ആളുകൾ ലോറിയിൽ പെട്ടിപ്പീടികയുമായി എത്തിയത്. ബ്സ്സ്സ്റ്റാൻറിലെ കുടുംബശ്രീ കെട്ടിടത്തിനടുത്ത് വാട്ടർ ടാങ്കിനു മുമ്പിലായി ഗാന്ധിഗ്രാമം വയനാട് എന്ന് ആലേഘനം ചെയ്ത മരുന്ന് ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുമായാണ് കച്ചവടസംഘമെത്തിയത്. ഉടൻതന്നെ പെട്ടിപ്പീടിക ഒരുസംഘം ആളുകൾ താഴെ ഇറക്കിവെക്കുകയും കച്ചവടം ആരംഭിക്കുകയും ചെയ്തു. സംഭവം അറിഞ്ഞഉടനെ കൊയിലാണ്ടി ഡയറിയുടെ റിപ്പോർട്ടർ ഉടമസ്ഥനോട് കാര്യം തിരക്കിയപ്പോൾ കോഴിക്കോട്ടുള്ള ഹെഡ് ഓഫീസിൽ വിളിക്കാൻ പറയുകയും ഫോൺ നമ്പർ കൊടുക്കുകയും ചെയ്തു. എന്നാൽ ഫോൺ വിളിച്ചപ്പോൾ കിട്ടിയ വിവരം കൊയിലാണ്ടി നഗരസഭയുടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൗന സമ്മതത്തോടെയാണ് പെട്ടിപ്പീടിക സ്ഥാപിച്ചതെന്നാണ് അറിയിച്ചത്.

തുടർന്ന് നഗരസഭ സെക്രട്ടറിയെ ഫോണിൽ ബധപ്പെട്ടപ്പോൾ അങ്ങിനെ ഒരു കാര്യ അറിയില്ല എന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചത്. ഉദ്യോഗസ്ഥർക്ക് ദിവസപ്പടിയും മാസപ്പടിയും ലഭിക്കാനാണ് അനുമതി ഇല്ലാതെ ഇത്തരം കൈയ്യേറ്റം നടത്താൻ അനുമതി നൽകുന്നതെന്ന് യുവജന സംഘടനകൾ.. നഗരസഭ കൗൺസിലിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലും അവതരിപ്പിച്ച് അനുമതി ഇല്ലാത്ത സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് എം.കെ. സായിഷ് ആവശ്യപ്പെട്ടു. അനുമതിയില്ലാത്ത പെട്ടിപീടിക ഉടൻതന്നെ മാറ്റണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിലും സമീപത്തുമായി ഇത്തരം നിരവധി അനധികൃത കൈയ്യേറ്റങ്ങളാണ് നടക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിന്റെ മൗനാനുവാദവും ചില രാഷ്ട്രീയ തൽപ്പര കക്ഷികളുമാണ് ഇതിന് പിന്നിലെന്ന് യൂത്ത് ലീഗും ആരോപിച്ചു. സംഭവത്തിൽ ശക്തമായി പ്രതിഷേധവും ഇവർ രേഖപ്പെടുത്തി.

കൈയ്യേറ്റം തടയാൻ നഗരസഭ തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിനായിരിക്കും യൂത്ത് ലീഗ് തയ്യാറാവുകയെന്ന് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബസ്സ് സ്റ്റാന്റിലെ വിജയ വിഷ്വൽ മീഡിയ എന്ന സ്ഥാപന്തതിന്റെ അനധികൃത കൈയ്യേറ്റത്തിനെതിരെ കൊയിലാണ്ടി ഡയറി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ വരുന്ന നഗരസഭ കൗൺസിലിൽ അവതരിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *