തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ആത്മഹത്യ ശ്രമം യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യം കാണാം..
കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യുവതിയെ തീകൊളുത്തിയശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. ഇന്ന് രാവിലെ 10 മണിയോടിയാണ് സംഭവം ഉണ്ടായത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ ഓഫീസിലേക്ക് കയറുമ്പോഴാണ് പിറകിൽ നിന്ന് ബൈക്കിൽ എത്തിയ തിക്കോടി പള്ളിത്താഴ നന്ദു എന്ന യുവാവ് യുവതിയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊടുക്കുകയും ബാക്കി മണ്ണെണ്ണ സ്വന്തം ശരീരത്തിലൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയുമായിരുന്നു. യുവതിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റിരിക്കുകയാണ്. തീകൊളുത്തി രണ്ട് പേരു നിലത്ത് വീണ് കിടക്കുകയായിരുന്നു. സമീപ ദിവസമാണ് കൃഷ്ണപ്രിയ പ്രൊജക്ട് ഓഫീസറായി താൽക്കാലിക നിയമനം നേടി ഓഫീസിൽ ജോലിക്കെത്തിയത്. തിക്കോടി റെയിൽവെ സ്റ്റേഷന് സമീപത്താണ് ഇവരുടെ വീട്. യുവതിയുടെ വീടിൻ്റെ സമീപ ഭാഗത്തു തന്നെയാണ് യുവാവിൻ്റെയും വീട് ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഇത്തരത്തിൽ സംഭവിക്കാനുള്ള കാരണം അവ്യക്തമാണ്.

ഓഫീസിലുള്ളവർ കാണുമ്പോൾ രണ്ടു പേരും തീയിലമരുന്ന കാഴ്ചയാണ് കണ്ടത്. ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. പുറമെ നിന്ന് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ വെള്ളമൊഴിച്ച് തികെടുത്തുകയായിരുന്നു. അര മണിക്കൂറിന് ശേഷം പയ്യോളി പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന് ബോധം നഷ്ടപ്പെട്ട നിലയിലാണ് കണ്ടത്. യുവതിക്ക് ഗുരുതരമായ പരിക്കേറ്റുണ്ടെങ്കിലും സംസാരിക്കുന്നുണ്ടായിരുന്നു. രണ്ട്പേരെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച ഉടനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.


