KOYILANDY DIARY.COM

The Perfect News Portal

വടകര താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധ: ഓഫീസ് പൂർണ്ണമായും കത്തി നശിച്ചു. വിഡീയോ കാണാം..

വടകര: വടകര താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധ. മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലാണ് വൻതീപ്പിടിത്തം ഉണ്ടായത്. പുലർച്ച അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഓഫീസ് കെട്ടിടം 90 ശതമാനവും കത്തി നശിച്ചതായാണ് മനസിലാക്കുന്നത്. ഓഫീസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചവയിൽ പെടുന്നു. തൊട്ടടുത്ത് പ്രവത്തിക്കുന്ന സബ് ജയിലിലേക്കും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു.

വടകരയിൽ നിന്നും നാദാപുരത്തു നിന്നും ഫയര്ഫോഴ്സ് കുതുച്ചെത്തി രക്ഷാ പ്രവർത്തനം ത്വരിതത്തിലാക്കി മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. കാലപ്പഴക്കമുള്ള കെട്ടിടമായതിനാല് പെട്ടന്ന്തന്നെ അഗ്നിക്കിരയാകുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണോ അപകട കാരണമെന്നുെം മറ്റെന്തെങ്കിലും അട്ടിമറി ശ്രമമാണോ എന്നും അന്വേഷിക്കുന്നുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഫോറൻസിക് വിഭാഗം ഉടൻതന്നെ എത്തിച്ചേരും.

Share news

Leave a Reply

Your email address will not be published. Required fields are marked *