മുംബൈ ഭീകരാക്രമണം: 13-ാം വാർഷിക ദിനത്തിൽ ദീപശിഖാ യാത്ര നടത്തി

കൊയിലാണ്ടി: മുംബൈ ഭീകരാക്രമണത്തിന്റെ 13-ാം വർഷത്തിൽ ഭീകരതക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സമാധാന സന്ദേശവുമായി ദീപശിഖാ യാത്ര നടത്തി. സൈനിക കൂട്ടായ്മയായ ആൾ കേരള സോൾജിയേഴ്സ് അസോസിയേഷൻ ഏക്ഡാതിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവന്തപൂരം വരയാണ് ദീപശിഖാ യാത്ര നടത്തിയത്.

വയനാട് സൈനിക കൂട്ടായ്മയിൽ നിന്നും കാലിക്കറ്റ് ഡിഫൻസ് വയനാട് ലക്കിടിയിൽ നിന്നും ഏറ്റുവാങ്ങിയ ദീപശിഖാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്വലമായ സ്വീകരണം നല്കി. ഹരി നാരായണൻ മുചുകുന്നിന്റെ നേതൃത്വത്തിൽ നാട്ടുകാരും സൈനിക കൂട്ടായ്മകളും പങ്കാളികളായി, ജിതേഷ് കീഴരിയൂർ, അതുൽ തിക്കോടി, റിയാസ് തിക്കോടി, മനോജ് പുറക്കാട്, രജീഷ് പള്ളിക്കര, ഷിജു കീഴരിയൂർ, എന്നിവർ നേതൃത്വം നൽകി.


