ജവാൻ സുബിനേഷിന്റെ ആറാം രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിക്കുന്നു
കൊയിലാണ്ടി; കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷിത്വം വരിച്ച ചേലിയ സ്വദേശി ധീര ജവാൻ സുബിനേഷിൻ്റെ ആറാം രക്തസാക്ഷിത്വ ദിനാചരണം യുവധാര മുത്തുബസാറിന്റെ നേതൃത്വത്തിൽ നവംബർ 23ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാലത്ത് 9 മണിക്ക് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടക്കും. കേരള BN NCC കോഴിക്കോട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ എൻ. സുരേന്ദ്രൻ പതാക ഉയർത്തും.

വൈകീട്ട് 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷതവഹിക്കും. ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


പരിപാടിയോടനുബന്ധിച്ച് 2020-21 വർഷത്തിൽ SSLC , പ്ലസ് ടു ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, സംസ്ഥാന ബോക്സിംഗ് താരം ഫാത്തിമ ഗംഗയെയും, മനശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടിയ അർജുൻ ചന്ദ്രശേഖറിനെയും അനുമോദിക്കും.


