KOYILANDY DIARY.COM

The Perfect News Portal

പ്രവാസി പെൻഷൻ പദ്ധതി 60 കഴിഞ്ഞവരേയും പരിഗണിക്കണം

കൊയിലാണ്ടി: പ്രവാസി പെൻഷൻ പദ്ധതി 60 വയസ്സ് പരിധി വരെ എന്നത് മാറ്റി 60 വയസ്സ് കഴിഞ്ഞവരേയും പദ്ധതിയിൽ അംഗത്വം നൽകണമെന്ന് ബഹ്റൈൻ ഓർമ്മ തണൽ സ്നേഹ സംഗമം ആവശ്യപ്പെട്ടു. പ്രവാസ ലോകത്ത് നിന്ന് വെറും കയ്യോടെ മടങ്ങിവന്ന് കഷ്ടപ്പാടിന്റെ നെറുകയിൽ ഇന്നും ജീവിതം തള്ളി നീക്കുന്ന 60 കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകുന്നതിലൂടെ സമാശ്വാസമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഒ.കെ. സമദ് അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ മൊയ്തു അഴിയൂർ മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സിക്രട്ടറി അലി കൊയിലാണ്ടി പ്രവർത്തന രൂപരേഖ സമർപ്പിച്ചു. സിദ്ധീഖ് കൂട്ടു മുഖം, അസീസ് മാസ്റ്റർ, എ.പി. ഫൈസൽ, എസ്.വി. ജലീൽ എന്നിവർ ആശംസകൾ നേർന്നു.

സംഘടനയുടെ ലോഗോ പ്രകാശനം മൊയ്തു അഴിയുർ നിർവ്വഹിച്ചു. താജുദ്ധീൻ, എടച്ചേരി അബ്ദുളള മൗലവി, ടി. അന്തുമാൻ, റസാഖ് ആറങ്ങാടി, പാച്ചാക്കൂൽ അബുഹാജി, കേളോത്ത് ഇബ്രാഹിം ഹാജി, സത്താർ ആനയിടുക്ക്, ഒ.കെ. കുഞ്ഞിമൊയ്തീൻ, സമദ് പോതിരകത്ത്, യുസഫ് കൊയിലാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർ അബ്ദുല്ലക്കോയ കണ്ണങ്കടവ് സ്വാഗതവും ലതീഫ് ഹാജി മാട്ടുൽ നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *