പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചു. കുട്ടിക്ക് പരിക്ക്

പയ്യോളി: ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടിക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്യുകയായിരുന്ന പുറക്കാട് സ്വദേശി ഫാത്തിമക്കാണ് പരിക്കേറ്റത്. ഇരുകാറുകൾക്കും സാരമായ കേടുപറ്റി. കെഎൽ 56 U 8001 നമ്പർ കാറും, KL 18 V 9003 നമ്പർ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രമം വിട്ട സ്കോർപിയ കാർ റോഡരികിലേക്ക് മറിയുകയും ചെയ്തു.

