എ. വേണുഗോപാലനെ ക്ഷേത്ര ജീവനക്കാർ അനുസ്മരിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി. ഐ.ടി യു) വിന്റെ ജനറൽ സെക്രട്ടറിയായിരുന്ന എ. വേണുഗോപാലനെ ക്ഷേത്ര ജീവനക്കാർ അനുസ്മരിച്ചു. അനുസ്മരണ പരിപാടി മുൻമന്ത്രിയും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു., യൂനിയൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. പത്മനാഭൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. യു. വി. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ബാലൻ, ബബിത, അജിത് പറമ്പത്ത്, സി. അശ്വനിദേവ്, കെ. വേണു എന്നിവർ സംസാരിച്ചു. ശശികുമാർ പേരാമ്പ്ര സ്വാഗതവും ഗോപേഷ് കാഞ്ഞിലശ്ശേരി നന്ദിയും പറഞ്ഞു.

