മലബാർ കലാപം നൂറാം വാർഷികം: സെമിനാർ സംഘടിപ്പിച്ചു
കൊയിലാണ്ടി: മലബാർ കലാപം നൂറാം വാർഷികം: സെമിനാർ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ആദിമുഖ്യത്തിൽ കൊയിലാണ്ടി / കൊയിലാണ്ടി നോർത്ത് നേതൃ സമിതികൾ സംയുക്തമായി മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ നഗരസഭാ ചെയർ പേഴ്സൺ കെ. പി. സുധ കിഴക്കെപ്പാടിന്റെ അധ്യക്ഷതയിൽ MLA കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.

കാലടി സംസ്കൃത സർവ്വകലാശാലാ അസോസിയേറ്റ് പ്രൊഫസർ അബ്ദുൾ നാസർ വിഷയമവതിരിപ്പിച്ച് സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം C കുഞ്ഞമ്മദ്, താലൂക്ക് സെക്രട്ടറി പി.വേണു മാസ്റ്റർ, കെ.വി. രാജൻ എന്നിവർ ആശംസകൾ നേർന്നു.
സ്വാഗത സംഘം കൺവീനർ ടി. ദാമോദരൻ മാസ്റ്റർ സ്വാഗതവും വി. രമേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


