കീഴരിയൂർ ബോംബ് കേസ് ചിത്രങ്ങൾ ഇനി ചരിത്രത്തിൻ്റെ ഭാഗമാകും
കൊയിലാണ്ടി: സ്വാതന്ത്രത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി പൊതു വിദ്യഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിൻ്റെ സുപ്രധാന സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്ര മുഹൂർത്തങ്ങൾ കോഴിക്കോട് ജില്ലയിലെ ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചരിത്ര ചിത്രങ്ങളായി ആലേഖനം ചെയ്യുന്നു. നവംബർ.16, 17 തിയ്യതികളിൽ നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഹെയർ സെക്കണ്ടറി സ്കൂളിലാണ്. ചിത്രരചനാ ക്യാമ്പ് നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. തയ്യാറാക്കുന്ന ചരിത്ര ചിത്രങ്ങൾ ഡിസംബർ 12 മുതൽ കോഴിക്കോട് നഗരത്തിൽ പ്രദർശിപ്പിക്കും.

ജില്ലയിലെ 30 ഓളം ചിത്രകലാ അദ്ധ്യാപകരാണ് രണ്ട് ദിവസങ്ങളിലായി പങ്കെടുക്കുക.16 ന് കാലത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.17 ന് ചിത്രകാരൻമാർ തയ്യാറാക്കിയ ചിത്രങ്ങൾ വൈകീട്ട് മൂന്ന് മണിക്ക് പ്രകാശനം ചെയ്യും. പത്രസമ്മേളനത്തിൽ വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസർ സി.കെ. വാസു മാസ്റ്റർ, മേലടി എ.ഇ.ഒ. പി. ഗോവിന്ദൻ, ജില്ലാ കൺവീനർ, രാധാകൃഷ്ണൻ, പ്രധാനാധ്യാപിക പി. ഗീത, പ്രോഗ്രാം കൺവീനർ കെ.ടി. രമേശൻ, എച്ച്.എം. ഫോറം കൺവീനർ ഷാജി, എൻ. ബൽറാം, ക്യാമ്പ് ഡയറക്ടർ പ്രദകുമാർ ഒഞ്ചിയം തുടങ്ങിയവർ പങ്കെടുത്തു.


