കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം തുടങ്ങി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം തുടങ്ങി. പ്രശസ്ത ചലചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ അധ്യക്ഷനായി. പ്രഥമ തൃക്കാർത്തിക പുരസ്ക്കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു. ശബരിമല മാളികപ്പുറം മേൽ ശാന്തി ശംഭു നമ്പൂതിരിയെ പിഷാരികാവ് മേൽശാന്തി എൻ. നാരായണൻ മൂസത് പൊന്നാട യണിയിച്ച് ആദരിച്ചു. എക്സി. ഓഫീസർ കെ. വേണു ഉപഹാരം സമർപ്പിച്ചു.

ദേവസ്വം ബോർഡ് അംഗം കെ. രവീന്ദ്രനെ എ.പി. സുധീഷ് പൊന്നാടയണിയിച്ചു. ബാലൻ കീഴയിൽ ഉപഹാരം നൽകി. ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാൽ, വാഴയിൽ ബാലൻ നായർ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, പി.പി. രാധാകൃഷ്ണൻ, പ്രമോദ് തുന്നോത്ത്, ടി.കെ. രാജേഷ് എന്നിവരും വി.പി. ഭാസ്കരൻ, കെ.കെ. രാകേഷ്, എം.എം. രാജൻ എന്നിവരും സംസാരിച്ചു.


