KOYILANDY DIARY.COM

The Perfect News Portal

പിസി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി :  മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. തന്റെ രാജിക്കത്തു നിരസിച്ചുകൊണ്ട്  തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം  അയോഗ്യത കല്‍പിച്ച സ്പീക്കറുടെ നടപടിക്കെതിരെ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി ചിദംബരേഷിന്റെ ഉത്തരവ്.

രാജിസമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ജിന്റെ മറുപടി സ്പീക്കര്‍  കേള്‍ക്കാന്‍ തയാറായില്ല. പിസി ജോര്‍ജിന്റെ രാജിക്കത്ത് സ്പീക്കര്‍ കൈകാര്യം ചെയ്ത നിയമപരമല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജിക്കത്ത് സമര്‍പ്പിച്ച ശേഷം പിസി ജോര്‍ജിനെ അയോഗ്യനാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ സ്പീക്കറുടെ ഒപ്പും സീലും ഉണ്ടായിരുന്നില്ല. ഇതേ കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.

രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ തീരുമാനമെടുക്കുന്നത് വരെ അത് സ്വീകരിക്കാതിരുന്ന നടപടി ഉചിതമായില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള മറ്റെന്തെങ്കിലും നടപടികള്‍ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ സ്പീക്കള്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Advertisements

 

Share news