കിണറിൽ വീണ ആടിനെ ഫയർഫോഴ്സ് സേന രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറിൽ വീണ ആടിനെ ഫയർഫോഴ്സ് സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം 5.30ഒടുകൂടി കീഴരിയൂർ പൂവംകുഴിതാഴ കുഞ്ഞിമൊയ്‌തീൻ എന്നയാളുടെ വീട്ടിലെ ആട് മുറ്റത്തുള്ള 25അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പരമാവധി ശ്രമം നടത്തിയിട്ടും ആടിനെ കരകയറ്റാൻ സാധിക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

കൊയിലാണ്ടിയിൽ നിന്നും സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.കെ. ബാബു വിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുമ്പോൾ അയൽക്കാരിലൊരാൾ കിണറിൽ ഇറങ്ങി ആടിനെ വെളളത്തിൽ മുങ്ങാതെ പിടിച്ചു കരകയറാനാകാതെ നിൽക്കുകയായിരുന്നു. തടർന്ന് സേനാംഗങ്ങൾ റെസ്ക്യൂ നെറ്റ് ഇറക്കി ആടിനെയും നാട്ടുകാരനെയും സുരക്ഷിതമായി കരക്കുകയറ്റി.


