10 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 6 വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു

കൊയിലാണ്ടി: 10 വയസ്സുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, ഇരുപത്തി അയ്യയിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ആണ് ശിക്ഷ വിധിച്ചത്. പ്രതി മരുതോംകര, കീഴാത്തും കുഴിയിൽ രാജു (47) നാണ് ശിക്ഷ വിധിച്ചത്,

2018ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്, പ്രതിയുടെ വീട്ടിൽ പച്ചക്കറി വാങ്ങാൻ പോയ ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു, തൊട്ടിൽപാലം പോലീസ് രജിസ്റ്റർ ചെയ്ത്, സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി.


