മോട്ടോർ തൊഴിലാളികൾ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

കൊയിലാണ്ടി: ഓട്ടോ ടാകസി ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മറ്റ് നിരവധി ആവശ്യങ്ങളും മുൻനിർത്തി നടത്തിയ ധർണ്ണ സമരം CITU കൊയിലാണ്ടി ഏരിയ വൈസ് പ്രസിഡണ്ട് ടി. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. കെ, രാധാകൃഷണൻ അധ്യക്ഷത വഹിച്ചു.

മോട്ടോർ തൊഴിലാളി യൂണിയൻ CITU ഏരിയാ സെക്രട്ടറി എ. സോമശേഖരൻ. കെ. കെ. രാധാകൃഷ്ണൻ എ.കെ. ശിവദാസൻ, ഗോപി ഷെൽട്ടർ, ഹമീദ്, ഗിരീഷ് പി.കെ. എന്നിവർ സംസാരിച്ചു. എ. സോമശേഖരൻ സ്വാഗതവും ലിബീഷ് കുരുടി മുക്ക് നന്ദിയും പറഞ്ഞു.


