KOYILANDY DIARY.COM

The Perfect News Portal

രവി ചിത്രലിപിയുടെ ‘പൊസിഷൻ’ ഷോർട് ഫിലിം ഉടൻ റിലീസ് ചെയ്യും

കൊയിലാണ്ടി: രവി ചിത്രലിപിയുടെ ഏറെ ശ്രദ്ദേയമായ ചൂല് ഷോർട് ഫിലിമിന് ശേഷം’ ”പൊസിഷൻ” എന്ന മറ്റൊരു ഹ്രസ്വ ചിത്രംകൂടി അണിയറയിൽ ഒരുങ്ങുന്നു. വളരെ കുറച്ചു സമയത്തിനുള്ളിൽ ജീവിതത്തിന്റെ/മുതലാളിത്ത ജീവിതത്തിൽ നമ്മൾ എത്തി നിൽക്കുന്ന ‘position’ കുറിച്ചുള്ള ചെറിയൊരു പ്രമേയത്തെ ശക്തമായ ചലച്ചിത്ര ഭാഷ്യത്തിലേക്കു രവി ഈ ചിത്രത്തിലൂടെ പരിവർത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി നഗര ജീവിതത്തിലെ ചെറിയൊരു ഇടവേളയിലെ ഒരു കൊച്ചു സംഭവമാണ് അതി മനോഹരമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. സലാം വീറോളി, അജയ് ഒ. വി, അഗസ്റ്റിൻ ജോസ്, നൗഷാദ്, ഹെമലിൻ സുരേഷ് തുടങ്ങിയവർ രവിയോടൊപ്പം ചേർന്ന് നിർമിക്കുന്ന ഈ കൊച്ചുചിത്രം അടുത്തുതന്നെ യു ട്യൂബ് റിലീസിന്നെത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *