അജീഷ് കൊടക്കാടിൻ്റെ ആറാം ചരമ വാർഷികം ആചരിച്ചു

തുറയൂർ: ജനതാദൾ എസ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജീഷ് കൊടക്കാടിൻ്റെ ആറാം അനുസ്മരണ ദിനം ആചരിച്ചു. വീട്ടുവളപ്പിൽ വെച്ച് നടത്തിയ പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണ സമ്മേളനം മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗവുമായ സി.കെ നാണു ഉദ്ഘാടനം ചെയ്തു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ലക്ഷമണൻ കെ.കെ സ്വാഗതവും കെ ലോഹ്യ അനുസ്മരണ പ്രഭാഷണവും നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധികരിച്ച് സുനിൽ ടി.കെ, ചന്ദ്രൻ കരിപ്പാലി, നസീർ പൊടിയാടി, പി.ടി ശശി, എളമന ഹരിദാസ്, നാരായണൻ നാഗത്ത്, ദിനേഷ് കാപ്പുങ്കര, ശശീന്ദ്രൻ മാസ്റ്റർ, റഷീദ് മുയിപ്പോത്ത്, ബാലഗോപാൽ ടി.കെ, വിജീഷ് ഇ. വി, രാധിക, കാരുണ്യ പ്രവർത്തകനായ അച്ചുതൻ വി കെ തുടങ്ങിയവർ സംസാരിച്ചു.


