KOYILANDY DIARY.COM

The Perfect News Portal

ശബരി എക്‌സ്‌പ്രസിൽനിന്ന്‌ 11.5 കിലോ കഞ്ചാവ്‌ കണ്ടെടുത്തു

.

പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ശബരി എക്‌സ്‌പ്രസിൽനിന്ന്‌ 11.5 കിലോ കഞ്ചാവ്‌ കണ്ടെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തേക്ക്‌ ട്രെയിൻ മാർഗമുള്ള ലഹരികടത്ത്‌ തടയുന്നതിന് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്‌ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സുരക്ഷാസേനയും നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ് കണ്ടെടുത്തത്‌.

 

വെള്ളിയാഴ്ച രാവിലെ 10.45ന് റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ സെക്കന്തരാബാദ്– തിരുവനന്തപുരം ശബരി എക്സ്പ്രസിന്റെ എൻജിൻ ഭാഗത്തെ രണ്ടാമത്തെ ജനറൽ കോച്ചിന് മുന്നിലുള്ള മൂന്നുവരി സീറ്റിനടിയിൽ പ്ലാസ്റ്റിക് ചാക്കിലായിരുന്നു കഞ്ചാവ്‌. എക്സൈസ് ഇൻസ്പെക്ടർ അജു പി ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം എക്‌സൈസ്‌ കേസ് രജിസ്റ്റർ ചെയ്ത്‌ അന്വേഷണം തുടങ്ങി.

Advertisements

 

Share news