KOYILANDY DIARY.COM

The Perfect News Portal

11, 12ന‌് സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം; പങ്കാളികളാവുക: മുഖ്യമന്ത്രി

തിരുവനന്തപുരം> മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും.

മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം. ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് ചുമതല. മാലിന്യ സംസ്കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുത്തി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനുതകുംവിധം വാര്‍ഡ‌്തല ആരോഗ്യ ശുചിത്വസമിതി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

വാര്‍ഡ് പരിധിയിലെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാണെന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. സ്‌കൂള്‍ തുറക്കുംമുമ്ബേ സ്‌കൂള്‍പരിസരം വൃത്തിയാക്കാനും ശ്രദ്ധിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത് ജലസ്രോതസ്സുകളിലും കനാലുകളിലും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *