KOYILANDY DIARY.COM

The Perfect News Portal

പത്താംക്ലാസ് തുല്യതാ പരീക്ഷ ഒക്ടോബറിൽ

തിരുവനന്തപുരം: പത്താം തരം തുല്യതാ പരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടത്തും. ആ​ഗസ്ത് 30 മുതൽ സെപ്തംബർ 11 വരെ പിഴയില്ലാതെയും സെപ്തംബർ 12, 13 തിയതികളിൽ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ ഫീസ് അടയ്ക്കാം. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തേണ്ടതാണ്.

 

 

കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ഒടുക്കണം. ആദ്യമായി പരീക്ഷയെഴുതുന്ന പട്ടികജാതി പട്ടികവർ​ഗവിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പരീക്ഷാ ഫീസ് അടയ്ക്കണ്ട. ​ഗ്രേഡിങ് രീതിയിൽ മാത്രമാണ് പരീക്ഷ നടക്കുന്നത്. ​വെബ്സൈറ്റ്:  https://pareekshabhavan.kerala.gov.in/

 

Share news