കൊയിലാണ്ടിയിൽ രോഗ വ്യാപനം 25ഓളം വാർഡുകൾ അടച്ചു
കൊയിലാണ്ടി: രോഗ വ്യാപനത്തെ തുടർന്ന് കൊയിലാണ്ടി നഗരസഭയിൽ 25 വാർഡുകൾ കണ്ടെയിൻമെന്റ് സോണിലാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ഉത്തരവിട്ടു. അതി വേഗമാണ് കൊയിലാണ്ടിയിൽ രോഗവ്യപനം ഉണ്ടാകുന്നത്. നഗസഭയിലെ 1, 2, 3, 4, 5, 7, 8, 9, 10, 11, 12, 13, 14, 16, 17, 19, 20, 21, 22, 26, ,27, 29, 30 33, 34, എന്നീ വാർഡുകളാണ് അടച്ചിടാൻ ഉത്തരവായിട്ടുള്ളത്. നഗരസഭയിൽ ആകെ 44 വാർഡുകളാണുള്ളത് അതിൽ പകുതിയിലധികം വാർഡുകൾ അടയ്ക്കുന്നതോടെ കൊയിലാണ്ടിയിലെ സാധാരാണ ജീവിതം വീണ്ടും താറുമാറാകുന്നതിലേക്ക് പോകുകയാണ്. ഇന്നലെ കൊയിലാണ്ടി നഗരസഭയിൽ 86 പോസിറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും വലിയശതമാനം ആളുകളിലേക്ക് രോഗം പടർന്ന് പിടിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
സംസ്ഥാനത്ത് WIPR അടിസ്ഥാനത്തിലാണ് ഇ്‌പ്പോൾ രോഗ വ്യാപനതോത് കണക്കാക്കുന്നത് ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് ബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ച് തദ്ദേശ വാർഡുകളിലെ മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാണ് വ്യാപനതോത് മനസിലാക്കുന്നത്. അങ്ങിനെ 7 ശതമാനത്തിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ കണ്ടെയിൻമെൻര് സോണാക്കുന്നതാണ് പുതിയ രീതി. അതിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടിയിൽ ജില്ലാ കലക്ടർകൂടിയായ ഡോ. നരസിഹുഗാരി ടി.എൻ. റെഡ്ഡി പുതിയ ഉത്തരവിട്ടത്.

ഈ നിലയിൽ പോകുകയാണെങ്കിൽ കിടത്തി ചികിത്സിക്കാനുള്ള സംവിധാനത്തെപ്പറ്റി ഒരു പുനരാലോചന നടത്തേണ്ടിവരും. കൊയിലാണ്ടി നഗരസഭ സി.എഫ്.എൽ.ടി.സി.യിൽ. നിലവിൽ 100 ൽപരം രോഗികൾക്ക് ഇപ്പോൾ ചികിത്സ നടത്തുന്നുണ്ട് അതും പരിധിയിൽ കൂടുതലാണ്. അടക്കാൻ ഉത്തരവിട്ട വാർഡുകളിൽ കർശന പരിശോധനയ്ക്ക് പ്രത്യേക പോലീസ് സംവിധാനം ഒരുക്കുന്നതായാണ് അറിയുന്നത്. നഗരസഭ ആരോഗ്യ വിഭാഗവും മറ്റ് ആർആർ.ടി. സംവിധാനവും തികഞ്ഞ ജാഗ്രതയോടെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത്. പിടിവിട്ടാൽ വൻദുരന്തമായി മാറുന്ന സ്ഥിതിയിലേക്ക് പോകാതിരിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്‌സൺ കെ. പി. സുധ പറഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.

ഓണക്കാലത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതോടെയാണ് ജനങ്ങൽ കൂട്ടാമായി പുറത്തിറങ്ങിയതും ടി.പി.ആർ നിരക്ക് വർദ്ധിക്കുന്നതിലേക്കും എത്തിയത്. കഴിഞ്ഞ 3 മാസത്തോളം പൂർണ്ണമായും അടച്ചിട്ടതിന് ശേഷം ഓണക്കാലത്താണ് ഇളവുകളോടെ കച്ചവട സ്ഥാപനങ്ങൾ തുറക്കാനുള്ള സാഹചര്യം ഉണ്ടായത്. വീണ്ടും കൊയിലാണ്ടി സമ്പൂർണ്ണമായും അടച്ചിടുന്നതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.

