കോണ്‍ഗ്രസ് നേതാവിന്‍റെ സ്കൂട്ടര്‍ സമീപത്തെ പൊതുകിണറ്റില്‍ എറിഞ്ഞ നിലയില്‍

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ സമീപത്തെ പൊതുകിണറ്റില്‍ എറിഞ്ഞ നിലയില്‍. ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ മനോജ് കാപ്പാടിൻ്റെ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനം. തിരുവോണ ദിവസം രാത്രിയാണ് സംഭവം. നാട്ടുകാര്‍ വാഹനം പുറത്തെടുത്തു. കിണര്‍ പെട്രോള്‍ കലര്‍ന്ന് മലിനമായിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

