സ്ത്രീധന പീഢനങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ ”കനൽ” പോസ്റ്റർ ക്യാമ്പയിൻ ആരംഭിച്ചു
കൊയിലാണ്ടി: വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കും സ്ത്രീധന തർക്കത്തിലെ മരണങ്ങൾക്കും എതിരായി നടത്തുന്ന സ്ത്രീ സുരക്ഷാ ബോധ വൽക്കരണ പരിപാടിയുടെ ഭാഗമായി ഓഫീസുകളിലും പൊതു ഇടങ്ങളിലും പോസ്റ്റർ ക്യാമ്പയിൻ പരിപാടിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ. കെ.പി. നിർവഹിച്ചു.

സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാന ഗവൺമെന്റ് ഒരുക്കുന്ന നൂതന ചുവടുവെപ്പാണ് ‘കനൽ’. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ പ്രചാരണാർത്ഥമാണ് നഗരസഭാ തലത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ എ ഇന്ദിര, സി.പ്രജില, എ. അസീസ് മാസ്റ്റർ, എ. സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സബിത സ്വാഗതം പറഞ്ഞു,


