KOYILANDY DIARY

The Perfect News Portal

കാപ്പാട് കനിവ് സ്‌നേഹതീരം അന്തേവാസികൾക്ക് പെരുന്നാൾ വസ്ത്രവുമായി ഡി.വൈ.എഫ്.ഐ. എത്തി

കൊയിലാണ്ടി: കാപ്പാട് കനിവ് സ്‌നേഹതീരം അന്തേവാസികൾക്ക് പെരുന്നാൾ വസ്ത്രവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തി. കഴിഞ്ഞ ദിവസമാണ് ഒളവണ്ണ പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് നേതാവിനുമൊപ്പം ഒരു സംഘം പ്രവർത്തകർ കാപ്പാട് കനിവ് സ്‌നേഹതീരത്ത് എത്തിയത്. വൃദ്ധരായ അച്ഛനമ്മമാരുടെ ഓർമ്മകളിൽ പെരുന്നാളിന്റെ പൊരുളറിയിച്ച് ഇവർ ഓരോരുത്തരെയും കണ്ടപ്പോൾ അവരിൽ പലർക്കും ജീവിത യാഥാർത്ഥ്യങ്ങളും നീറുന്ന ഓർമ്മകളുമാണ് പങ്കുവെക്കാനുണ്ടായിരുന്നത്. അതിൽ ചിലർക്ക് വാക്കുകൾ പറയാൻ സാധിക്കാതെ വിതുമ്പുന്നതും, കനിവിൽ നിന്ന് കിട്ടുന്ന ഹൃദയസ്പർശിയായ പുതു ജീവിതത്തിന്റെ സ്‌നേഹ സമ്പന്നമായ കരുതലിന്റെയും വെളിച്ചം വിതറുന്ന പുതിയ അനുഭവങ്ങളാണ് പങ്കുവെക്കാനുണ്ടായിരുന്നത്. പെരുന്നാൾ സമ്മാനവുമായി സ്‌നേഹതീരത്ത് തേടിയെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും കനിവ് സ്‌നേഹതീരത്തിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ പത്തരമാറ്റ് ഇവരിൽ നിന്ന് തന്നെ അറിയാൻ സാധിച്ചതും പുതിയ അനുഭവമാണ് ട്രസ്റ്റിനും ഉണ്ടാക്കിയത്.

തെരുവുകളിൽ അലയുന്നവരും, രോഗബാധയേറ്റ് കുടുംബങ്ങളിൽ നിന്ന് ഒറ്റപ്പെട്ടവരും, കടത്തിണ്ണയിൽ അന്തിയറങ്ങുന്നവർ, ബന്ധുക്കൾ ഉപേക്ഷിച്ച് ആട്ടിയിറക്കപ്പെട്ടവർ അങ്ങിനെ പരസഹായമില്ലാതെ കനിവ് തേടുന്നവർക്കായി ഉദയംകൊണ്ട കാപ്പാട് കനിവ് സ്‌നേഹതീരം ഇന്ന് ഓട്ടേറെപേർക്കാണ് താങ്ങായി മാറുന്നത്. കാപ്പാട് കടൽ തീരത്തിന്റെ മനോഹാരിതയിൽ 60 സെന്റ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ ഇപ്പോൾ സത്രീകളും പുരുഷന്മാരും ഉൾപ്പെടെ അൻപതോളം അഥിതികളാണ് താമസിക്കുന്നത്. ഒരു നേഴ്‌സ്, ഒരു പാർടൈം ഫിസിയോ തെറാപ്പിസ്റ്റ്, 6 കെയർടേക്കർമാർ, തുടങ്ങി 12 ജീവനക്കാർ ഇപ്പോൾ ഇവിടെ ജോലിചെയ്യുന്നുണ്ട്.

പെരുന്നാൾ വസ്ത്രവുമായി വന്ന ഒളവണ്ണ പഞ്ചായത്തിലെ 21-ാം വാർഡ് മെമ്പറും ഡി വൈ എഫ് ഐ ബ്ലോക്ക് പ്രവർത്തകരും അടങ്ങുന്ന സംഘത്തെ സ്നേഹതീരം ചെയർമാൻ അബ്‌ദുല്ല കോയ കണ്ണങ്കടവും മറ്റ് ഭാരവാഹികളും സ്വാഗതം ചെയ്തു. തുടർന്ന് അന്തേവാസികൾക്കുള്ള വസ്ത്രം ഇവരിൽ നിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി ബഷീർ പാടത്തൊടി, കൺവീനർ അഷ്‌റഫ് പി പി,  കോർഡിനേറ്റർ മുഹമ്മദ് അലി, .ഇസ്മായീൽ മാഷ്, അഡ്മിനിസ്‌ട്രേറ്റീവ് റഹീം പി എന്നിവർ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *