റോഡിലേക്ക് ചാഞ്ഞ തണൽമരം അപകടഭീഷണി ഉയർത്തുന്നു
കൊയിലാണ്ടി: കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ ചേമഞ്ചേരിയിലെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ റോഡിലേക്ക് ചാഞ്ഞ തണൽമരം അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ഏതാനും ദിവസമായി മരം ഭീഷണിയായി നിൽക്കാൻ തുടങ്ങിയിട്ട്. ഇതിന് നേരെ എതിർവശം ട്രാൻസ്ഫോർമറും ഉള്ളത് കൂടുതൽ ഭീഷണിയാണ്. കാലവർഷം ശക്തമാകുന്നതിന് മുമ്പ് അധികൃതർ ഇടപെട്ട് ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

