KOYILANDY DIARY.COM

The Perfect News Portal

ബാർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കേരള മദ്യനിരോധന സമിതി

കൊയിലാണ്ടി: തൃശൂരിലെ കോടന്നൂരിൽ നാലര വർഷമായി തുടരുന്ന ബാർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കേരള മദ്യനിരോധന സമിതി സംസ്ഥാന നേതാക്കൾ /ഭവനാങ്കണങ്ങളിൽ ഉപവസിച്ചു. കോഴിക്കോട് ജില്ലയിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും ഇയ്യച്ചേരി പദ്മിനിയും പങ്കെടുക്കുന്ന സത്യാഗ്രഹം മേലടി ബ്ലോക്ക് പഞ്ചായത്തംഗം രാജീവൻ കൊടലൂർ ഉദ്ഘാടനം ചെയ്തു. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ചിദാനന്ദപുരി സ്വാമികൾ ഓൺലൈനിൽ ആശംസകൾ നേർന്നു.

ലഹരി മുക്ത കേരളം പറയുന്ന സർക്കാർ മദ്യഷാപ്പുകളെ ചെറുക്കുന്ന ജനശക്തിയെ പരഗണിക്കണമെന്ന് സ്വാമിജി അഭ്യർത്ഥിച്ചു. എം. എൻ കാരശ്ശേരി സമാപന പ്രസംഗം നടത്തി. മനുഷ്യൻ്റ പ്രതിരോധശേഷി തകർക്കുന്നതാണ് മദ്യമെന്ന് പ്രത്യേകിച്ചും കൊറോണ വ്യാപനത്തോടെ പഠിച്ച സർക്കാർ ഈ ലോക് ഡൗണോടു കൂടി മദ്യ വ്യാപാരം അവസാനിപ്പിക്കുന്നത് ആലോചിക്കണമെന്ന് കാരശ്ശേരി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *