കൊയിലാണ്ടിയിൽ മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു
കൊയിലാണ്ടി: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തത്തിന്റെ ഭാഗമായി ജൂൺ 5, 6 തിയ്യതികളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉത്ഘാടനം കൊയിലാണ്ടി ടൗണിൽ നഗരസഭ ചെയർ പേഴ്സൻ കെ.പി. സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് വിഭാഗം, പോലീസ്, ഫയർ ഫോഴ്സ്, സുരക്ഷ പാലിയേറ്റീവ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.

നഗരസഭ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഷിജു, ഇ.കെ. അജിത്, കെ. ഇ. ഇന്ദിര. പി കെ. നിജില. കൗൺസിലർമാരായ രജീഷ് വി.കെ. ഫക്രുദ്ദീൻ മാസ്റ്റർ, ജിഷ പുതിയടത്ത്. പി. പ്രജിഷ. എൻ.എസ്.വിഷ്ണു. ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, എ.പി. സുധീഷ്. പി.വി സത്യനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൻ സി. പ്രജില സ്വാഗതവും. ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.രമേശൻ നന്ദിയും പറഞ്ഞു.



