എസ്.പി.സി. കാഡറ്റുകൾ GVHSSൽ വൃക്ഷതൈകൾ നട്ടു
കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. കാഡറ്റുകൾ സ്കൂളിൽ വൃക്ഷതൈകൾ നട്ടു. ഫയർ ആൻറ് റസ്ക്യൂ ഓസീസർ സി.പി.ആനന്ദൻ വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. എച്ച്.എം.ഇൻചാർജ് ഷജിത, എസ്.പി.സി.ചാർജ് അദ്ധ്യാപിക ടി.എൻ റജീന, വി. സുചീന്ദ്രൻ, ജയരാജ് പണിക്കർ, പി സുധീർ കുമാർ, സജിൽ കുമാർ, ശശികുമാർ പങ്കെടുത്തു.

