മെഡിക്കൽ ലാബിലെ മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിച്ചു
കൊയിലാണ്ടി: മെഡിക്കൽ ലാബിലെ മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിച്ചു. കൊല്ലം നെല്ലാടി കടവിലാണ് മലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചത്. ഇന്നലെ രാവിലെയാണ് നാട്ടുകാർ ഇത് കണ്ടെത്തിയത്. ലാബിലെ അവശിഷ്ടങ്ങളാണ് മഹാമാരികളും, ജലജന്യരോഗങ്ങൾക്കെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോളാണ് ഇത്തരത്തിൽ സാമൂഹ്യ ദ്രോഹികൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നാട്ടുകാരിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

