102 വയസ്സുളള പാത്തുമ്മയെ പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും പ്രദേശത്തെ തലമുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കന്നതിന്റെ ഭാഗമായാണ് നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ഭാരവാഹികളും വിശ്വാസികളും വീട്ടിലെത്തി പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചത്. 102 വയസ്സ് പ്രായമുള്ള പാത്തുമ്മയും കുടുംബവും മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് രവീന്ദ്രന് കേളോത്ത് പൊന്നാടയണിയിച്ച് ആദരിച്ചു. കെ.സി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി ഗോപിനാഥന്, സി.എന്‍ മാരാര്‍, ബാലകൃഷ്ണമാരാര്‍, കുഞ്ഞബ്ദുള്ള വയലാളി, പി.കെ ശോഭ, മമ്മി വയലാളി, പ്രകാശ് കെ പണിക്കര്‍, സി.എം രാഗിണി, പി.കെ ചന്ദ്രന്, തങ്കം മാരസ്യാര്‍, കെ.എം ബാലകൃഷ്ണന്, ലളിത രവീന്ദ്രന്, ഗംഗാധരമാരാര്‍, വസന്ത ബാലകൃഷ്ണന്, ദീപേഷ്, പി ഗീത, ദേവി തുടങ്ങിയവര്‍ സംസാരിച്ചു.

