KOYILANDY DIARY.COM

The Perfect News Portal

ദുരന്ത സ്ഥലത്ത് കുടുങ്ങി കിടന്ന 100 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ 93 ആയി ഉയർന്നു

വയനാട് ദുരന്തം: മരണസംഖ്യ 93 ആയി ഉയർന്നു, ദുരന്ത സ്ഥലത്ത് കുടുങ്ങി കിടന്ന 100 പേരെ രക്ഷപ്പെടുത്തി. തകർന്ന പാലത്തിനടുത്ത് താൽക്കാലിക പാലത്തിൻറെ നിർമ്മാണം ആരംഭിച്ചിരിക്കുയാണ്. റിസോർട്ടിൽ കുടുങ്ങികിടന്നവരെ നദിക്കു കുറുകെ കയറുകൊണ്ട് തൂക്കുപാലം നിർമ്മിച്ചാണ് നൂറോളം പേരെ സൈന്യം രക്ഷപ്പെടുത്തിയത്. കുടുങ്ങിക്കിടന്ന നിരവധി പേർ ഇനിയും പലയിടങ്ങളിലായി ഉണ്ടെന്നാണ് അറിയുന്നത്. അവിരിലേക്കെത്താനുള്ള കഠിന ശ്രമമാണ് നടന്നുവരുന്നത്. 128 പേർ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം കൂടുതൽ സൈന്യത്തെ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. തമിഴ്നാടിലുള്ള സൈനിക സംവിധാനങ്ങൾ ഇതിനകം പുറപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുഴുവൻ ദുരന്തനിവാരണ സേനകളും വയനാട്ടിൽ ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്. യർഫോഴ്സും, പോലീസും, എൻ.ഡി.ആർ, എഫും, മറ്റ് സന്നദ്ധ സംഘടനകളിലുംപെട്ട അഞ്ഞൂറിലധികംപേരാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

ക്തമായ കോട മഞ്ഞ് താഴ്ന്നിറങ്ങയതോടെയും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും രക്ഷാ പ്രവർത്തനം ഏതുരൂപത്തിലാവണമെന്ന ആലോചനകൾ നടക്കുകയാണ്. പ്രദേശത്ത് വെളിച്ചമെത്തിക്കാനുള്ള ശ്രമങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുയാണ്. 6 മന്ത്രിമാരും സമീപ്രദേശത്തെ എം.എൽ.എമാരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ വൻ സന്നാഹങ്ങളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

Advertisements
Share news