KOYILANDY DIARY.COM

The Perfect News Portal

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള മത്സ്യം പിടികൂടിയത്.

കേര, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. പിടികൂടിയ മത്സ്യങ്ങള്‍ നശിപ്പിച്ചു. സ്ഥാപന ഉടമകള്‍ക്ക് മേല്‍ പിഴ ചുമത്തി.

Share news