KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് 10 വയസുകാരിക്ക് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് 10 വയസ്സുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശിയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത്. വസ്ത്രം മടക്കിവെക്കാൻ വൈകിയതിന്റെ പേരിലാണ് ക്രൂരമർദ്ദനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു പ്രതി ഷിബു.

ഇതിനിടയിൽ കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാൻ കുട്ടിയോട് ആവശ്യപ്പെട്ടു. ഇത് വൈകി എന്നാരോപിച്ച് ക്രൂരമായി കുട്ടിയെ മർദ്ധിച്ചു. കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റു. ദേഹമാസകലം മർദ്ദനമേറ്റത്തിന്റെ പാടുകളുമുണ്ട്. ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഷിബു. ഈ കേസിലെ മുഖ്യ സാക്ഷിയാണ് കുട്ടി.

കേസിൻ്റെ വിചാരണ നടപടികളും ഉടൻ തുടങ്ങും. ഈ സാഹചര്യത്തിൽ കുട്ടിയെ മർദ്ദിച്ചത് മൊഴി മാറ്റി പറയിപ്പിക്കാൻ ആണോ എന്നും പൊലീസ് സംശയിക്കുന്നു. മർദ്ധന വിവരം പുറത്ത് പറയരുതെന്ന് ഷിബു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisements
Share news