KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ വിവിധ റോഡുകൾക്ക് ബജറ്റിൽ 10 കോടി രൂപ വകയിരുത്തി

കൊയിലാണ്ടി: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിയിലെ വിവിധ റോഡുകൾക്ക് 10 കോടി രൂപ വകയിരുത്തി. എം.എൽഎ കാനത്തിൽ ജമീലയുടെ നിരന്തര ഇടപെടലിൻ്റെ ഭാഗമായാണ് ബജറ്റിൽ കൊയിലാണ്ടിയ്ക്ക് അർഹമായ പരിഗണന കിട്ടിയത്.

  • മൂരാട് – തുറശ്ശേരിക്കടവ് റോഡ് 2 കോടി. 
  • ചെങ്ങോട്ടുകാവ് – ഉള്ളൂർ കടവ് റോഡ് 2.5 കോടി
  • ഗോവിന്ദൻ കെട്ട് – അച്ഛൻ വീട്ടിൽ റോഡ് 1.5 കോടി
  • കാട്ടിലപ്പീടിക – കണ്ണൻ കടവ് – കപ്പക്കടവ് റോഡ് 2.5 കോടി
  • പാറക്കാട് – ചാക്കര – അക്വഡക്ട് – പാച്ചാക്കൽ റോഡ് 1 കോടി
  • കൊയിലാണ്ടി താലൂക്ക് ഹോമിയോ ഹോസ്പിറ്റൽ – അണേല റോഡ് 50 ലക്ഷം.

 പൊതുമരാമത്ത് വിഭാഗത്തിൻ്റെയും എൽഎസ്ജിഡി വിഭാഗത്തിൻ്റെ കീഴിലുള്ള ഹോമിയോ ആശുപത്രി – അണേല റോഡ് ഒഴികെ ഭാക്കിയുള്ള റോഡുകൾ പൊതുമരാമത്ത് വിഭാഗത്തിൻ്റെ കീഴിലുള്ളതുമാണെന്ന് എം.എൽ.എ കാനത്തിൽ ജമീല അറിയിച്ചു.

Share news