KOYILANDY DIARY.COM

The Perfect News Portal

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഐഡിബിഐ ബാങ്കിന്റെ ഒരു കോടി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഐഡിബിഐ ബാങ്കിന്റെ ഒരു കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന് ഐഡിബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജയകുമാര്‍ എസ് പിള്ള ചെക്ക് കൈമാറി.

 

 

ബാങ്ക് കൊച്ചി സോണ്‍ സിജിഎം രാജേഷ് മോഹൻ ഝാ, ജനറല്‍ മാനേജര്‍മാരായ ടോമി സെബാസ്റ്റ്യന്‍, എം.സി. സുനില്‍കുമാര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി സി എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തില്‍ ഐഡിബിഐ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്. ഇത് സംബന്ധിച്ച് ജയകുമാര്‍ എസ് പിള്ള മുഖ്യമന്ത്രിയെ ധരിപ്പിച്ചു.


Share news