KOYILANDY DIARY

The Perfect News Portal

കേളപ്പജി സ്മാരക മന്ദിരം ടെണ്ടർ നടപടിക്ക് സർക്കാറിൽ നിന്നും 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

കേളപ്പജി സ്മാരക മന്ദിരം ടെണ്ടർ നടപടിക്ക് സർക്കാറിൽ നിന്നും 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അതിനിടയിൽ ഭരണാനുമതി ഉത്തരവിലുണ്ടായ ചില സാങ്കേതിക പിശകുകൾ പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത ഉന്നതതല യോഗം MLA ഹോസ്റ്റലിൽ ‘നിള’ ഓഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരികവകുപ്പ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, PWD എക്സിക്യൂട്ടീവ് എഞ്ചിനിയർ (ബിൽഡിംഗ്), ULCCS പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. എത്രയും വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.