1.47 കിലോ സ്വര്‍ണം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ബെംഗളരുവില്‍ പിടിയിലായി

കോഴിക്കോട്: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഇര്‍ഷാദ് പൂവത്തില്‍ (22) ആണ് പിടിയിലായത്. നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന 1.47 കിലോ സ്വര്‍ണം ഇയാളില്‍നിന്ന് കണ്ടെടുത്തു.
ഫ്ലാസ്ക്, സോളാര്‍ പാനലുകള്‍, കമ്പ്യൂട്ടര്‍ മദര്‍ ബോര്‍ഡുകള്‍, പഴ്സ്, വാച്ച് എന്നിവയ്ക്കകത്ത് രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. തികച്ചും നവീനമായ രീതിയില്‍ സ്വര്‍ണം കടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. ദുബായില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ എത്തിയ വിമാനത്തിലെ യാത്രികനായിരുന്നു ഇര്‍ഷാദ്. യാത്രാരേഖകളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ലഗേജുകള്‍ പരിശോധിച്ചത്.

ചില സുഹൃത്തുക്കള്‍ ക്ഷണിച്ചതനുസരിച്ച് ദുബായില്‍ പോയതാണെന്ന് ഇര്‍ഷാദ് പോലീസിനോട് പറഞ്ഞു. യാത്രയ്ക്കുള്ള ചെലവും താമസ സൗകര്യവും അവര്‍ ഒരുക്കിയിരുന്നു. നാട്ടിലേക്ക് തിരിക്കുമ്പോള്‍ അവരാണ് ബാഗ് എല്‍പ്പിച്ചതെന്നും കോഴിക്കോട് വിമാനത്താവളത്തില്‍ ബാഗ് വാങ്ങാന്‍ ആളുണ്ടാവുമെന്നും ഇവര്‍ പറഞ്ഞിരുന്നുവത്രെ. ഇര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

