കൊയിലാണ്ടിയിൽ ഹോട്ടൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടിയിൽ ഹോട്ടൽ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി താഴങ്ങാടി റോഡിൽ റഷീദ് ഹൗസിൽ ജാഫർ എന്ന ജാബിർ (54) ആണ് ഇന്ന് വൈകീട്ട് കൊയിലാണ്ടി റെയിൽവെ അണ്ടർപ്പാത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചത്. കൊയിലാണ്ടി ടൗണിൽ ഹോട്ടൽ പ്ലാസയിലെ ജീവനക്കാരനായിരുന്നു.
പരേതനായ മമ്മു ഹാജിയുടെയും ഇമ്പിച്ചി ആയിശയുടെയും മകനാണ്. സഹോദരങ്ങൾ: അബ്ദുൾ റഷീദ്, അമീൻ, ജമീല, അസ്മ, ഹസീന മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


