ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധ

വടകര: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. പുതിയ സ്റ്റാന്റിനു സമീപത്തെ സാഗര്‍ ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധിയേറ്റത്. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് അസുഖം ബാധിച്ചത്. എട്ടു പേര് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഊണ് കഴിച്ച് അല്പ സമയത്തിന് ശേഷം കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് മുനിസിപ്പല്‍ ഹെല്‍ത്ത് അധികൃതര്‍ സ്ഥലത്തെത്തി ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ശുചിത്വം ഉറപ്പു വരുത്തുന്നതി വരെ അടച്ചിടാനാണ് നിര്‍ദ്ദേശം.
