“ഹൈജീനിക്ക് ഫിഷ് ഡ്രയർ” ആരംഭിച്ചു

കൊയിലാണ്ടി: ഹൈജീനിക്ക് ഫിഷ് ഡ്രയർ ആരംഭിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരമൈത്രി പദ്ധതി റിയൽ ഫിഷ് ആക്റ്റിവിറ്റി ഗ്രൂപ്പ് “ഹൈജീനിക്ക് ഫിഷ് ഡ്രയർ” ചേമഞ്ചേരി കൊളക്കാട് അഞ്ചാം വാർഡിൽ ആരംഭിച്ചു .

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ലതിക അധ്യക്ഷത വഹിച്ചു. കെവിദ്യാധരൻ, കെ രാജൻ, ഷിനോജ് എന്നിവർ സംസാരിച്ചു. സതി കിഴക്കയിൽ ആദ്യ വില്പന നടത്തി. എ. എം മോളി സ്വാഗതവും, ഷാഹിന കെ. വി നന്ദിയും പറഞ്ഞു.


