ഹെല്‍മറ്റില്ലാതെത്തുന്നവര്‍ക്ക് ഇനി മുതല്‍ നോയിഡയില്‍ പെട്രോളില്ല

ദില്ലി: ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ജില്ലാ ഭരണകൂടത്തിന്റേതാണ് ഈ തീരുമാനം. ജൂണ്‍ ഒന്നുമുതലാണ് തീരുമാനം നടപ്പിലാക്കുക. റോഡപകടങ്ങള്‍ കുറക്കാനാണ് ഈ തീരുമാനം.
ഹെല്‍മറ്റില്ലാതെ പമ്ബുകളിലെത്തിയാല്‍ വാഹനനമ്ബര്‍ സിസിടിവി ക്യാമറ ഉപയോഗിച്ച് കണ്ടുപിടിച്ച് ഉടമയുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഹെല്‍മറ്റ് ഇല്ലാതെയെത്തി പെട്രോള്‍ നല്‍കാതെ വരുമ്ബോള്‍ പമ്ബ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ പമ്ബുകളിലും മികച്ച നിലവാരത്തിലുള്ള സിസി ടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്ബുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

